
ചെങ്ങന്നൂർ. എക്സൈസും ആർ പി എഫും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ പ്ലാറ്റഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലം ലക്ഷ്യമാക്കി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വരുവാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്നയാളിനെ കുറിച്ച് അന്വേഷിച്ചു വരുന്നു. ഓണക്കാല പരിശോധനയിൽ ചെങ്ങന്നൂർ എക്സൈസ് ഇതുവരെ 20 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുള്ളതാണ്. ചെങ്ങന്നൂർ എക്സൈഡ് റേഞ്ച് ഇൻസ്പെക്ടർ സജീവ്. വി, ആർ പി എഫ്
സബ് ഇൻസ്‌പെക്ടർ പ്രൈസ് മാത്യു, അസിസ്റ്റൻറ് ഇൻസ്‌പെക്ടർമാരായ ഫിലിപ്പ് ജോൺ ജോഷി ജോൺ, ബിജു പ്രകാശ് ,റൂബി ചെറിയാൻ, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൽ റഫീഖ്, അശ്വിൻ.എസ്.കെ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.ജി, ശ്രീജിത്ത്.ആർ. എൽ,അരുൺ എം കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.











